പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം

 
മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ശബരിനാഥൻ ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ. ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.