പിണറായിയുടെ ‘ചെറ്റ’ പരാമർശം; വിമർശനവുമായി ജി സുധാകരൻ

 

 

മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. ചെറ്റക്കുടിലിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ലെന്നും ജി സുധാകരൻ വിമർശിച്ചു. കെ എൻ ബാലഗോപാലിനെയും സുധാകരൻ പരിഹസിച്ചു. ബാലഗോപാൽ ആറായിരം കോടി ഉണ്ടെന്ന് ഇടയ്ക്കിടെ പറയും. ധവളപത്രം ഗംഭീരമാണ്. മാറ്റമാണ് മാർക്സിസമെന്നും അതാണ് ശാസ്ത്രമെന്നും സുധാകരൻ പറഞ്ഞു. ബജറ്റ് ലളിതവും ഗഹനവുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാളിദാസനെയും ശേക്സിപിയറെയും വായിച്ച ആൾക്കെ ഈ ബജറ്റ് എഴുതാനാവൂ എന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു.