വിഡി സതീശനെ പുകഴ്ത്തി പി കെ ശശി
Mar 25, 2026, 19:03 IST
കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശനെന്ന് മുന്‍ സിപിഎം നേതാവ് പി കെ ശശി. ഒറ്റപ്പാലത്തെ യുഡിഎഫ് കണ്‍വെന്‍ഷനിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ശശി പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തിയത്. അപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോഴും ഏറെ മതിപ്പു തോന്നിയിട്ടുള്ള നേതാവാണ് സതീശന്‍ എന്നും ശശി അഭിപ്രായപ്പെട്ടു. സിപിഎം വിട്ട് സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയ പി കെ ശശിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.നിയമസഭയില്‍ ഓരോ വിഷയം സതീശന്‍ ഉന്നയിക്കുമ്പോഴും, അദ്ദേഹം പ്രതിപക്ഷത്തും ഞാന്‍ ഭരണപക്ഷത്തും ഇരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധിക്കാറുണ്ടായിരുന്നു. വിഡി സതീശനെ ഏറെ ഇഷ്ടപ്പെടുകയും മതിപ്പു തോന്നുകയും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ടാണ്. ഉറപ്പിച്ചു നിന്നുകൊണ്ട് പറയുകയാണ്, കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശന്‍. അതാണ് സതീശനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യമെന്നും പി കെ ശശി പറഞ്ഞു.