പരിശീലനത്തിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങി തകർന്നു; രണ്ടുപേർക്ക് ദാരുണാന്ത്യം

 

 

ഉത്തർപ്രദേശിൽ സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്ന്‌ രണ്ടുപേർക്ക് ദാരുണാന്ത്യം. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്.

അപകടത്തിൽ പൈലറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഗംഗാ ബാരേജിന് സമീപത്തായാണ് അപകടം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നഗരത്തിലെ ഒരു വയലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.