തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

 

പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിക്ക് കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പനവൂര്‍ സ്വദേശി ഫഹദ് ആണ് ആക്രമിച്ചത്.

തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഉച്ചയ്ക്ക് ഇടവേളയില്‍ സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം. 16കാരിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.കേസില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.