നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പിണറായി വിജയൻ

 

 

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു. കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡൽഹിയിൽ നടക്കുന്നതെന്നും എസ്എഫ്ഐയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു.

വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. NSUI ഡൽ​ഹി പ്രക്ഷോപത്തിലില്ല. കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴികിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.