ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

 

 

ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റൻ സ്മിത് മച്ചാർ ഹീറോ ആണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

അപകടകരമായ സാഹചര്യത്തിലും ​ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിന്റെ പേരിൽ ഇന്ത്യ അഭിമാനിക്കുന്നു. എത്രയും വേ​ഗം അദ്ദേഹത്തിന്റെ പരിക്കുകൾ ഭേദമാകാനും നല്ല ആരോ​ഗ്യത്തിനും പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ചിരുന്നു. സ്മിത് മച്ചാറിന്റേത് അസാമാന്യ ധൈര്യമാണെന്ന് പറഞ്ഞ നെതന്യാഹു, അദ്ദേഹത്തെ യഥാർഥ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്.