കാർഗിൽ വിജയ ദിനത്തിൽ ഇന്ത്യൻ സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 

 

കാർഗിൽ വിജയ ദിനത്തിൽ ഇന്ത്യൻ സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത്. കലണ്ടറിലേക്ക് നോക്കാതെ തന്നെ ഓരോ ഭാരതീയന്റെയും മനസിലേക്ക് ഓടിയെത്തുന്ന തീയതിയാണ് ജൂലൈ 26 എന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയ് ദിവസ് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ധീര രക്തസാക്ഷികൾക്ക് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഐഎൻഎസ് മഹേന്ദ്രഗിരി യുദ്ധക്കപ്പൽ രാജ്യത്തിന്റെ പ്രതിരോധ ഉൽപാദന ശേഷിയുടെ പ്രതീകമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. 75 ശതമാനത്തിലധികം സ്വദേശി സാമഗ്രികൾ ഉപയോഗിച്ച് ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച ഈ കപ്പൽ സ്വയംപര്യാപ്തതയുടെ തെളിവാണ്. പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്, കുശാ മിസൈൽ എന്നിവ വിജയകരമായി പരീക്ഷിച്ച ഡിആർഡിഒയെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിരോധ ഉൽപാദനം, കയറ്റുമതി, സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയിൽ ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾക്കായി ഇന്തോനേഷ്യയുമായി ഒപ്പുവച്ച കരാർ ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.