പിഎം ശ്രീ വിവാദം: മുന്നണിയിൽ തുടരണോയെന്ന് സിപിഐക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാൽ
Updated: Oct 24, 2025, 18:19 IST
കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. സിപിഐയെ അപ്രസക്തമാക്കാനുള്ള സിപിഎം- ബിജെപി ഡീലാണിത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിൽ സംഭവിച്ചത് ഉദാഹരണമാണ്. മുന്നണിയിൽ തുടരണോയെന്ന് തീരുമാനിക്കേണ്ടത് സിപിഐ ആണ്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.