പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും
Feb 23, 2026, 16:50 IST
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിലെത്തും എന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചക്കും സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ജനുവരി 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 23 ന് മോദി എത്തിയത്.