കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ പരിഹസിച്ച് പിഎംഎ സലാം
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ പരിഹസിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാര്‍ട്ടിയില്‍ ചേരാനാകില്ല, ഗ്രൂപ്പില്‍ മാത്രമേ ചേരാനാകൂവെന്നാണ് പ്രതികരണം. ഒറ്റ പാര്‍ട്ടിയും ഒരു നേതാവായ പാണക്കാട് തങ്ങളുമാണ് ലീഗിന്റെ കരുത്തെന്നും പിഎംഎ സലാം പറഞ്ഞു. ആലപ്പുഴ കായംകുളത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക ക്യാമ്പിലാണ് പരാമര്‍ശം.
എന്താണ് സ്ഥിതി. ഒരാള്‍ക്ക് ഒരു പാര്‍ട്ടിയിലേക്ക് ചെല്ലാന്‍ പറ്റുമോ. ഏതെങ്കിലുമൊരു ഗ്രൂപ്പിലേക്കല്ലേ ചെല്ലാന്‍ പറ്റൂ. നമ്മൂടേതില് അങ്ങനെയാണോ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഗ്രൂപ്പ് വേറെ, തങ്ങളുടെ ഗ്രൂപ്പ് വേറെ എന്നുണ്ടോ? ഒറ്റ മുസ്ലീം ലീഗ്, ഒരു നേതാവ് – തങ്ങള്‍. ഈ ഒരു സംവിധാനം മുസ്ലീം ലീഗിന് മാത്രമേയുള്ളു – അദ്ദേഹം പറഞ്ഞു.ഇടതുപക്ഷത്തിന്റെ സ്ഥിതിയെ കുറിച്ചും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയിലേക്ക് ആരെയും കൊണ്ടുവരാം. വരണം, അങ്ങനെയല്ലേ പാര്‍ട്ടി വളരൂ. നമ്മുടെ ഘടകകക്ഷികളില്‍ നിന്ന് ആളുകള്‍ നമ്മളിലേക്ക് വരുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ വിശ്വസിക്കാനും കൂടെ നില്‍ക്കാനും ഐക്യപ്പെടാനും പറ്റുന്ന ഏക രാഷ്ട്രീയപാര്‍ട്ടി ലീഗാണെന്ന് കേരളം വിധി എഴുതിയിട്ടുണ്ട്. ഇന്ന് കേരളം മുഴുവന്‍ അടക്കി ഭരിച്ചിരുന്ന വലിയ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ എന്താണിപ്പോള്‍. ഗ്രൂപ്പുകളെ കൊണ്ട് തമ്മിലടിയാണ്. 102 സീറ്റ് കിട്ടിയത് എങ്ങനെയാണ്. ഇടതുപക്ഷത്തെ ഒരുപാട് ആളുകളുടെ വോട്ട് കിട്ടിയിട്ടുണ്ട്.