പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

 
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഭിന്ന ശേഷി / സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഫോം വിതരണം തുടങ്ങി. ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റിസണ്‍ ആയ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 ഡി ബിഎല്‍ഒമാര്‍ മുഖേന വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ബി എല്‍ ഒ മാര്‍ തന്നെ തിരികെ വാങ്ങി അവര്‍ക്കു വീടുകളില്‍ത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ 21 ന് മുമ്പ് അപേക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗാര്‍ത്ഥികളില്‍ തപാല്‍ വോട്ട് ചെയ്യേണ്ടവര്‍ ഫോം 12ഡി യും പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് മാര്‍ച്ച് 21 ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇവര്‍ക്ക് ഏപ്രില്‍ 3, 4, ' 5 തിയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റുകളില്‍ എത്തി വേട്ട് രേഖപ്പെടുത്താം.