സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച
Mar 13, 2026, 17:00 IST
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാര്‍ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സമരം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നാണ് കോടതി വ്യക്തമാക്കിയത്. ആശുപത്രികളിലേക്കുള്ള പ്രവേശനകവാടം ഉപരോധിക്കരുതെന്നും കോടതി അറിയിച്ചിരുന്നു.