പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം: എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന് കെജ്രിവാൾ
May 30, 2026, 12:22 IST
പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു.
പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും എഎപി ആണ് വിജയിച്ചത്. ഒരിടത്ത് വലിയ കക്ഷിയാവുകയും ചെയ്തു. ഭരണകക്ഷി ആയിരം വാർഡിൽപോലും വിജയിക്കാത്തത് തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.