രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

 
രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയിലെടുക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്തുവിട്ടു.മമതയെ കാണണമെന്ന് പറഞ്ഞാണ് പിവി അന്‍വര്‍ തനിക്ക് കത്ത് നല്‍കിയതെന്ന് വി ശിവദാസന്‍ പറഞ്ഞു. തന്ന കത്തില്‍ ഒരുപാട് എംപിമാരുടെയും എംഎല്‍എമാരുടെയും എക്‌സ് എംപി, എക്‌സ് എംഎല്‍എമാര്‍, സിപിഎം നേതാക്കള്‍ എന്നിവരുടെ പേര് അടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തി അന്വേഷിച്ച് നോക്കിയപ്പോള്‍ അവര്‍ക്ക് ആര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഇതെല്ലാം അന്‍വര്‍ സ്വന്തമായി എഴുതിക്കൂട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ സ്ഥിരതയുമില്ലാത്ത ആളാണ് പിവി അന്‍വര്‍. അദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും ഇനി ജയിക്കില്ല. അദ്ദേഹം വെറും അധികാരമോഹിയാണ്. ഇന്ന് പറയുന്നത് അല്ല നാളെ പറയുക. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അത് നശിക്കും. അധികാരമില്ലാതെ പിടിച്ചുനില്‍ക്കാന്‍ അന്‍വറിന് കഴിയില്ലെന്നും ശിവദാസന്‍ പറഞ്ഞു.