രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ

 

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നതെ വരെ, അല്ലെങ്കിൽ പ്രഥമ ദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ചുകൊണ്ട്, കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതെന്ന് പറഞ്ഞാണ് രാഹുൽ ഈശ്വറിൻ്റെ പ്രതികരണം

പോസ്റ്റിൻ്റെ പൂർണരൂപം
'എന്റെ Point, വാദം ഇതാണ് - Presumption of Innocence (Innocent Untiil Proved Guilty) ആണ് ലോകത്തെ നിയമ സംവിധാനത്തിന്റെ അടിസ്ഥാനം. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അത് വരെ Media Trial ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന Social Harm / കുടുംബത്തിന് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്..

അത് കൊണ്ടാണ് Accused Privacy Protection Laws (until proved guilty), Mens Commission പോലെയുള്ള കാര്യങ്ങൾ വേണ്ടത്. കോടതികൾ കുറ്റക്കാരനാണെന്നു / പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു എന്ന് പറയുന്ന വരെ നമ്മൾ ക്ഷമ കാണിക്കണം. കോടതിയാണ്, മാധ്യമങ്ങൾ അല്ല തീർപ്പു കൽപ്പിക്കുന്നത്. #RAHULMAMKOOTATHIL'