ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി
Oct 14, 2026, 10:28 IST
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്കിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അതേസമയം, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.