കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
Jul 17, 2026, 14:21 IST
കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടിക രാഹുൽ ഗാന്ധി തള്ളി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ നിർദേശം നൽകി. 55 വയസ്സിൽ കുറവുള്ളവർക്ക് പ്രാധാന്യം നൽകണം. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകുന്നതിലും രാഹുൽ താത്പര്യം പ്രകടിപ്പിച്ചില്ല. സ്വന്തം നിലയ്ക്ക് പട്ടിക തയ്യാറാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. അടുത്താഴ്ച രാഹുലുമായി വീണ്ടും ചർച്ച നടത്തും. ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.