സിബിഎസ്ഇയുടെ കൂടുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' (OSM) മൂല്യനിർണ്ണയത്തിനായുള്ള ടെൻഡർ നടപടികളിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ ആരോപണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കുമെതിരെ രംഗത്തെത്തിയത്. ഡിജിറ്റൽ മൂല്യനിർണയത്തിലെ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തുവന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്, രാഹുൽ ഗാന്ധിയുടെ പ്രതികരണം. മാമ്പഴത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി, 18.5 ലക്ഷം കുട്ടികളുടെ ആശങ്കകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മൻ കി ബാത്തിൽ പ്രധാനമന്ത്രി മാമ്പഴത്തെ കുറിച്ച് പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം