സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

 

 

യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പരീക്ഷാ ബോഡിയുടെ പിഴവുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുകയാണ്.

തെറ്റ് ചെയ്യുന്നത് NTA, ശിക്ഷ അനുഭവിക്കുന്നത് വിദ്യാർത്ഥികൾ. രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം നഷ്ടമാകുന്നു. ചോദ്യപേപ്പർ ചോർന്നോ എന്നതിൽ NTA ഉത്തരം ഇല്ല. തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല എന്നും വിമർശനം. NTA ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

“മോദി ജി, നിങ്ങളുടെ എൻ‌ടി‌എ ഇപ്പോൾ എന്താണ് ചെയ്തതെന്ന് നോക്കൂ. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മാസങ്ങൾ ചെലവഴിച്ച ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വരുത്തിയ പിഴവുകൾ കാരണം വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നു.

വർഷങ്ങളായി തയ്യാറെടുക്കുകയും, ഫോമുകൾ പൂരിപ്പിച്ച്, ഫീസ് അടച്ച്, വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഇപ്പോൾ സെപ്റ്റംബറിൽ എല്ലാം വീണ്ടും ചെയ്യണം. NTA തെറ്റ് ചെയ്യുന്നു, പക്ഷേ വിദ്യാർത്ഥി ശിക്ഷ അനുഭവിക്കുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.