ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലർട്ട്
Oct 20, 2025, 14:17 IST
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
20/10/2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്
22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം