രാജീവ് ചന്ദ്രശേഖറിന് ഷാള്‍ അണിയച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്ന് സുരേഷ് ഗോപി

 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഷാള്‍ അണിയച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്ന് സുരേഷ് ഗോപി. അദ്ദേഹം സംസാരിക്കുന്നതിനാലാണ് ഷാള്‍ സ്വന്തം കഴുത്തില്‍ ഇട്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.അതേസമയം സിപിഎം-ബിജെപി ഡീല്‍ സുരേഷ് ഗോപി തള്ളി. യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത ആരോപണത്തിന് പ്രധാനമന്ത്രി മരുപടി പറയുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കുന്ദമംഗലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വികെ സജീവന് വോട്ട് ചോദിക്കാനാണ് സുരേഷ് ഗോപി ആദ്യമെത്തിയത്. പിന്നീട് കോഴിക്കോട് നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് എത്തിഎന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നവ്യാ ഹരിദാസ് മെയ് നാല് മുതല്‍ അറിയപ്പെടുക നവ്യ ഹരിദാസ് എംഎല്‍എ എന്നാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ പുഷ്പം പോലെ ജയിക്കുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊയിലാണ്ടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി പ്രഭുല്‍ കൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും സുരേഷ് ഗോപി പങ്കെടുത്തു.