രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' (Belonging: A Journey of Love) എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ. 1991 ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്.