രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി
May 15, 2026, 16:40 IST
വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധത്തിലുള്ള രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്ന് സൂചന. മന്ത്രിയാകാമെന്ന് ചെന്നിത്തല സമ്മതിച്ചതായാണ് അറിയുന്നത്. വകുപ്പ് സംബന്ധിച്ച് തീരുമാനം പിന്നീട്. തൻറെ അനുയായികളിലൊരാളെ കൂടി മന്ത്രിസഭയിൽ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായാണ് റിർപ്പോർട്ട്.മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.