വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, 9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും
Jan 17, 2026, 19:34 IST
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് ആശ്വാസം. ഡിസംബറിന് ശേഷം അനിശ്ചിതത്വത്തിലായിരുന്ന 9000 രൂപയുടെ ധനസഹായം തുടരുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വാടകവീട്ടിൽ കഴിയുന്നവരുടെ വാടകപ്പണം സർക്കാർ നൽകുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. പുതിയ വീട് ലഭിക്കുന്നത് വരെ സഹായം തുടരും. ആശങ്കകൾ വേണ്ടെന്നും ഉടൻ ഉത്തരവിറക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. ഡിസംബർ വരെയായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ മാസത്തോടെ ധനസഹായം നിലച്ച അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയുള്ള തുടർന്നാണ് ധനസഹായം നീട്ടി ഉത്തരവിറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കച്ചവടക്കാർക്കുള്ള സഹായ വിതരണം ഉടനെന്നും കെ രാജൻ കൂട്ടിച്ചേർത്തു.