റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും അഭ്യര്‍ത്ഥിച്ച് സെലെന്‍സ്‌കി

 

 

റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് സെലന്‍സ്‌കി തന്റെ പ്രസംഗം ആരംഭിച്ചത്. ഈ നീണ്ട കാലയളവില്‍ തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്. യുദ്ധം തീര്‍ക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള റഷ്യയുടെ നീക്കങ്ങള്‍ അപലപനീയമെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ യുക്രൈന് നേരിടേണ്ടി വന്നത് നാളെ യൂറോപ്പിലെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. റഷ്യയ്ക്ക് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദം ചെലുത്തി ഒരു സമാധാന കരാറിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും യു എന്‍ പൊതുസഭയില്‍ സെലന്‍സ്‌കി പറഞ്ഞു.