സർവ്വകലാശാലകളിൽ ആര്‍എസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം
സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. സർവകലാശാലകളെ കരുക്കളാക്കരുതെന്നാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. സർക്കാർ പട്ടിക വെട്ടി നിയമനം നടത്തുന്നു വിസി, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങളായി സജീവ ആർഎസ്എസ് പ്രവർത്തകർ വരുന്നു, ഭരണഘടനയേയും ഫെഡറൽ സംവിധാനത്തേയും ചോദ്യം ചെയ്യുന്നു, ജനാധിപത്യവും തെരഞ്ഞെടുത്ത സർക്കാറും ചോദ്യചെയ്യപ്പെടുന്നു, ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കി സർവകലാശാലകളുടെ സ്വയംഭരണം നഷ്ടമാകുന്നു, അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രമാക്കി സർവകലാശാലകളെ വർഗീയ വത്കരിക്കാനുള്ള നീക്കം ചെറുക്കണമെന്നും മുഖപ്രസംഗം പറയുന്നു
കുറച്ചു വർഷങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നിശബ്ദമായും അല്ലാതെയും സംഘപരിവാറി ന്റെ കൈയേറ്റം നടക്കുന്നു. സംസ്ഥാന സർക്കാർ നൽ കിയ പേരുകളുടെ പട്ടിക പൂർണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസം സംയുക്ത പട്ടികയിലായതും, യു.ജി.സി ചട്ടങ്ങൾ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികളിൽ നിർബന്ധിത പങ്കാളിത്തം ഉറപ്പാക്കിയതും ഇന്ത്യയി ലെ വൈസ് ചാൻസലർ നിയമനങ്ങളിൽ കേന്ദ്രത്തിന് കൂടുതൽ സ്വാധീനം നൽകിയിട്ടുണ്ട്. അതേസമയം സം സ്ഥാന സർവകലാശാലകൾ അതത് സംസ്ഥാനങ്ങളു ടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാമൂഹിക യാഥാർഥ്യങ്ങളുടെയും തുടർച്ചയാണെന്ന അടിസ്ഥാന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ദേശീയ നിലവാരം ഉറപ്പാക്കുക എന്നത് ഒരു കാര്യമാണെങ്കിൽ, സം സ്ഥാന സർവകലാശാലകളുടെ ഭരണത്തിൽ അനാവശ്യ ഇടപെടൽ മറ്റൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളിൽ വൈസ് ചാൻസലർ നിയമനങ്ങളെച്ചൊല്ലിയു ള്ള കേസുകൾ സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്. അവ യിൽ പലതും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെയും കേന്ദ്രത്തിന്റെ മേൽക്കോയ്മയെയും തമ്മിൽ ഏറ്റുമുട്ടിക്കുന്നവയായിരുന്നു. ഓരോ തവണയും ഇത്തരം തർക്കങ്ങൾ കോടതികളിലെത്തുമ്പോൾ നഷ്‌ടമാകുന്നത് ഒരു സംസ്ഥാനത്തിൻ്റെ മാത്രം അവകാശമല്ല. ഇന്ത്യൻ ഫെഡറലിസത്തിന്റെ ആത്മാവാണ്.മുഖപ്രസംഗം പൂര്‍ണരൂപത്തില്‍
കാർഷിക സർവകലാശാലയിലെ സ്ഥാന സർക്കാർ നൽകിയ പട്ടിക വെട്ടി, താൽക്കാലിക വി.സിയായി സംഘ്‌പരിവാർ ബന്ധമുള്ള ടി. സജിതാ റാണിയെ നിയമിച്ചിരിക്കുകയാണ് കേരള ഗവർണർ. ബി.ജെ.പി അനുകൂല വിദ്യാഭ്യാസ സംഘടനയുടെ നേതാവും കാസർകോട് പടന്നക്കാട് കാർഷിക കോളജിലെ ഡീനുമായ സജിതാ റാണിയെ ചട്ടം ലംഘിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമിച്ചിരിക്കുന്നത്. എം.ജി സർവകലാശാല വി .സിയായി പ്രൊഫ. മാവുത്ത് ദുരൈപാണ്ടിയെ സമാനമായി നിയമിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. സെനറ്റ് അംഗങ്ങളിലും സംഘ്‌പരിവാർ ബന്ധമു ള്ളവരെ വ്യാപകമായി തിരുകിക്കയറ്റുന്നുവെന്നാണ് മറ്റൊരു ആരോപണം.