ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ

 
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം ചെയ്യും. ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.