വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ വിമർശനവുമായി സമസ്ത മുഖപത്രം

 

 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ വിമർശനവുമായി സമസ്ത മുഖപത്രം. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സർക്കാരിൻ്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതെന്നും സുപ്രഭാതത്തിലെ ലേഖനത്തിൽ പരാമർശിക്കുന്നു. മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാനുള്ള നയവുമായി മുന്നോട്ടുവരുന്നത് നിർഭാഗ്യകരമാണ്. മദ്യത്തിൻ്റെ വീര്യം കുറവാണെന്നത് അതിൻ്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നില്ല. സുരക്ഷിത മദ്യം എന്ന തെറ്റായ ധാരണ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നും ലേഖനത്തിൽ പറയുന്നു.