സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്

 

 

സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്. പിന്നാലെ അതിവേഗം തിരുത്തി തലയൂരി പൊതു ഭരണ വകുപ്പ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സി എയുടെ നിയമന ഉത്തരവിലാണ് ഗുരുതരമായ വാചകപ്പിശക് ഉണ്ടായത്. നിയമിച്ചത് ചീഫ് സെക്രട്ടറിയായെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് പിന്നാലെ തിരുത്തി പുതിയ ഉത്തരവിറക്കി.