മാലിദ്വീപിൽ സ്പീഡ് ബോട്ട് അപകടം; ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായി

 

മാലിദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയെ രക്ഷപ്പെടുത്തി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.