എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07%
May 15, 2026, 15:39 IST
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. 20,771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9,743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.