മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനമെടുക്കുന്നെന്ന വിമര്‍ശനം ശരിച്ചവച്ച് സണ്ണി ജോസഫ്
മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനമെടുക്കുന്നെന്ന വിമര്‍ശനം ശരിച്ചവച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നത് ഒരിക്കലും ശരിയല്ലെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കഴിയുന്നത്ര ആളുകളുമായി ആലോചിച്ച് തീരുമാനങ്ങളിലേക്ക് എത്തുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ചില കാര്യങ്ങളില്‍ ആലോചന നടന്നിട്ടുണ്ട്. ആലോചന പൂര്‍ണമാകാത്ത ചില കാര്യങ്ങളുമുണ്ട്. ഇന്നലെ ഞങ്ങള്‍ സംസാരിച്ചു. ധാരണയിലെത്തി. തര്‍ക്കങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഏകപക്ഷീയമാകുന്നത് ഒരിക്കലും ശരിയല്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആ ഒരു ശൈലിയല്ല. എല്ലാവരുമായിട്ടും ചര്‍ച്ച ചെയ്യണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഏകപക്ഷീയമാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അങ്ങനെയായിട്ടില്ല – അദ്ദേഹം പറഞ്ഞു.