വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം: അമിത് ഷായുടെ പങ്കും അന്വേഷിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ
ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ അപേക്ഷ. സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ അപേക്ഷയിലാണ് ഈ ആവശ്യം.
അതിക്രമത്തിൽ പോലീസുകാരുടെ പങ്കിനേക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് രൂപംനൽകിയിരുന്നു. എന്നാൽ, പോലീസുകാരുടെ പങ്കിനേക്കുറിച്ച് മാത്രമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള ഉന്നതരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അമിത് ഷാക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡൽഹി പൊലീസിലെ സ്പെഷ്യൽ, ജോയിന്റ് കമ്മിഷണർമാർ, ആർ.എ.എഫ് ഐ.ജി സീമ ധുന്ധ്യ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.