നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

 
നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വീഴ്ചകളില്‍നിന്ന് എന്‍.ടി.എ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസ് പി.എസ്.നരസിംഹ വിമര്‍ശിച്ചു. എൻ‌ടി‌എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നല്‍കിയ ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. എന്‍.ടി.എയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. രണ്ടുവര്‍ഷം മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന്‍ ഡോ.കെ.രാധാകൃഷ്ണനും സത്യവാങ്മൂലം നല്‍കണം. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍.ടി.എയോടും ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.