സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ
സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. സി.ജെ.പിയുടെയും ഇടതു പാർട്ടികളുടെയും പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുതെന്നാണ് നിർദേശം. വേഗത്തിൽ ഉത്തരവ് നടപ്പാക്കണമെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ പറയുന്നില്ല. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വിദ്യാർഥികൾ എത്തരുതെന്നാണ് സർക്കാർ ഉത്തരവിന്റെ ലക്ഷ്യം. എന്തുകൊണ്ടാണ് പ്രതിരഷേധത്തിൽ പങ്കെടുക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. കോളജ് വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.