വെന്തുരുകി പാലക്കാട്; ചൂട് 41.1°C കടന്നു; പുനലൂര്‍ രണ്ടാമത്

 
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പുനലൂരാണ് രണ്ടാമത്. അവിടെ 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നലെ 39.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പാലക്കാട് രേഖപ്പെടുത്തിയ താപനില.സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം വ്യാഴാഴ്ച വരെ ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.