കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം

 

 

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ നടുഭാഗം രണ്ടായി പിളര്‍ന്നു. കോഴിക്കോട്- തൃശൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ബസ് അമിത വേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍്തതനം നടത്തിവരികയാണ്.