തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നതും, ഇംപീച്ച്‌മെന്റ് നോട്ടീസിലെ തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യും. മുംബൈയിലെ സമരത്തിന് അനുമതി നിഷേധിച്ചതോടെ, ഗാന്ധി ജയന്തി ദിനത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ജയില്‍ നിറയ്ക്കല്‍ സമരം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്‍ അടക്കം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാവിലെ ഡല്‍ഹയില്‍ എത്തും. നാളെ ചേരുന്ന ഇന്ത്യാ സഖ്യ യോഗത്തില്‍ സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തിനും തീരുമാനമാകും.അതേസമയം, ഡല്‍ഹിയില്‍ ഇന്ന് സിപിഐഎം, സിപിഐ, ആര്‍എസ്പി ഉള്‍പ്പെടെ അഞ്ച് ഇടത് പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലപ്പത്ത് നിന്ന് പടിയിറങ്ങണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോരാട്ടത്തിലാണ് പ്രതിപക്ഷം. പിസിസികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹയില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെയും പ്രതിഷേധങ്ങള്‍ ഇന്നലെ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. രാജി ആവശ്യത്തില്‍ ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഡല്‍ഹിയിലെ ഭഗത് സിംഗ് പ്രതിമയിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തി.