മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ലെന്നും അവ വലിയ പ്രശ്‌നങ്ങളാണെന്നും മന്ത്രി കെ എം ഷാജി

 
മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ലെന്നും അവ വലിയ പ്രശ്‌നങ്ങളാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ഉടന്‍ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തല്‍ക്കാലം സഹിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും മന്ത്രി ഷാജി പറഞ്ഞു.കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയില്‍ പോയാണ് പരിഹാരം കാണുന്നത്. കാസര്‍കോടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാന്‍ ശ്രമിക്കും. അത് ഉടന്‍ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.ഹയര്‍ സെക്കന്ററി സീറ്റ് ക്ഷാമം അടക്കം മലബാറില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. പ്ലസ് വണിന് താത്കാലിക ബാച്ചുകള്‍ നിലനിര്‍ത്തുന്നതിന് പകരം സ്ഥിരം ബാച്ചുകള്‍ വേണമെന്നും കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.