ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്ക് പടർന്നു
Jul 31, 2025, 14:03 IST
ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കും പടർന്നു. മമ്പുറം മഖാമിന് മുൻവശം എ പി അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിൻറെ ജനലുകളിലേക്കും മുറിലേക്കും പടരുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന എസി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറക്കത്തിൽ ആയിരുന്നു. പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.