തിരുവനന്തപുരത്ത് എൽ.ഡി.എഫിന്റെ മുഖ്യ എതിരാളി ബി.ജെ.പി; ആന്റണി രാജു പ്രചാരണ രംഗത്ത്

 

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ പ്രചാരണത്തിനായി മുൻ എം.എൽ.എ ആന്റണി രാജു നേരിട്ടെത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം, തന്റേത് എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന നിലപാടാണെന്ന് വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി മൂലം ആന്റണി രാജു പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ പരസ്യ പ്രതികരണം.

തന്റേത് ഇടതുചോരയാണെന്നും എന്നും മത്സരിച്ചത് ഇടതുപക്ഷത്തോടൊപ്പം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ എതിരാളി ബിജെപി ആണെന്നും ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാമത്. ഇത്തവണ കോണ്‍ഗ്രസ് മൂന്നാമതായി തന്നെ തുടരുമെന്നും ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ്-ബിജെപി ഡീലുണ്ട്. അതുകൊണ്ട് അരുവിക്കരയില്‍ എന്‍ഡിഎയ്ക്കു ശക്തനായ സ്ഥാനാര്‍ഥിയില്ലെന്നും ആന്റണി രാജു പറഞ്ഞു. മുന്‍മന്ത്രി ജി സുധാകരന് എതിരെ മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' പരാമര്‍ശത്തെ ആന്റണി രാജു അനുകൂലിച്ചു. ചെറ്റത്തരം എന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ആന്റണി രാജു ചോദിച്ചു. 10 സതീശന് അര പിണറായി മതിയെന്നും ആന്റണി രാജു പറഞ്ഞു.