ലോക്സഭ സീറ്റെണ്ണം 850 ആക്കാൻ നിർദേശം; മണ്ഡലം പുനർനിർണയത്തിന് കമ്മീഷനെ നിയമിക്കും; വനിതാ സംവരണ ബിൽ വിതരണം ചെയ്തു
Apr 14, 2026, 17:32 IST
വനിത സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്ത് സർക്കാർ. ആകെ ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദ്ദേശം. സംസ്ഥാനങ്ങളിൽ സീറ്റുകൾ 815 ആക്കും. കേന്ദ്രഭരണ പ്രദേശങ്ങളിൽ 35 സീറ്റുകളായിരിക്കും ഉണ്ടാകുക. മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു. സുപ്രീം കോടതി ജഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും.