നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടം സംബന്ധിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
Oct 14, 2026, 13:30 IST
നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടം സംബന്ധിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായി എന്ന് പിണറായി വിജയൻ പറഞ്ഞു. അതേ സമയം സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. അപകടം വർഗീയമായി ചിലർ കാണുന്നുവെന്നും അത് അപലപനീയമെന്നും രമേശ് ചെന്നിത്തല. മന്ത്രി പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു എന്നായിരുന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേസ് ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന് കൈമാറിയതായും ചെന്നിത്തല അറിയിച്ചു. കുടുംബത്തിന്റെ പരാതി ഐജി നിശാന്തിനി കേൾക്കും.