മാനസിക വെല്ലുവിളി നേരിടുന്നവര്‍ മസ്റ്ററിങിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
Mar 19, 2026, 17:07 IST
മാനസിക വെല്ലുവിളി നേരിടുന്നവര്‍ മസ്റ്ററിങിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തടസമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷികപരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. വര്‍ഷം തോറും മസ്റ്ററിങ് നടത്തുന്നത് ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ്. ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉത്തരവില്‍ പറഞ്ഞു.