ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി വന്ന ചരിത്രമുണ്ടെന്ന് പി ജെ കുര്യന്‍
May 5, 2026, 17:19 IST
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഗണിക്കുന്ന മൂന്നുപേരും യോഗ്യരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ എത്തിയ ചരിത്രം കോണ്‍ഗ്രസില്‍ ഉണ്ടെന്നും പി ജെ കുര്യന്‍ ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് എംഎല്‍എമാരുടെ അഭിപ്രായം കേള്‍ക്കും. ഹൈക്കമാന്റിന്റെ നിരീക്ഷകരോട് താനും ഒരു പേര് പറയും. അതിപ്പോള്‍ മാധ്യമങ്ങളോട് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ടീം വര്‍ക്കിന്റെ വിജയമാണ് കേരളത്തില്‍ ഉണ്ടായത്. ചാനലുകാര്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവും ഇല്ലാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.