സഭയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ട ആവശ്യമില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി
Jul 20, 2026, 13:23 IST
പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസങ്ങളില്ലാതെ ഫലപ്രദമാക്കാൻ എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാനടപടികളെ നയിക്കേണ്ടത് ബഹളങ്ങളല്ല, മറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അർഥവത്തായ ചർച്ചകളായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലമായാലും വർഷകാല സമ്മേളനമായാലും, അവ സജീവമാണെങ്കിൽ അതു വലിയ ഫലപ്രാപ്തി നൽകും. അവ ഫലപ്രദമാകുമ്പോൾ അത് രാജ്യത്തിന്റെ പുരോഗതിക്കൊപ്പം എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനും കാരണമാകും. അതുകൊണ്ട് പ്രകൃതിയിലെ വർഷകാലവും പാർലമെന്റിലെ വർഷകാല സമ്മേളനവും ഒരുപോലെ സജീവവും ഫലപ്രദവുമായിരിക്കാൻ നമുക്കു പ്രാർഥിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.