തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
Oct 8, 2026, 09:15 IST
തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.