അസഭ്യം പറഞ്ഞെന്ന ആക്ഷേപത്തില്‍ ചിന്ത

 
മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ ചിന്തക്കെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം.പ്രകടനത്തില്‍ മുദ്രാവാക്യം ഏറ്റ് വിളിക്കുക മാത്രമാണ് ചെയ്തതെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞു. 'വളരെ ചെറുപ്പത്തിലേ ഇത്തരം വ്യക്തിഹത്യകള്‍ നേരിട്ടുവരികയാണ്. ഇതൊക്കെ പ്രധാനവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഗുഢാലോചനയാണ്. ഇതു പ്രചരിപ്പിക്കുന്നവര്‍ മുഴുവന്‍ വിഷ്വലും കാണണം. അത് ഒരു മാസായി നടക്കുന്ന പ്രതിഷേധ പ്രകടനമാണ്. അതില്‍ വൈകാരികമായി പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയം എപ്പോഴും സ്്ത്രീ, ദളിത്, അരികുവത്കരിക്കപ്പെട്ടവര്‍ക്കൊപ്പമുള്ളതാണ്.