ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം

 

 

ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. അനാവശ്യമായ പരാമർശമാണ് മധുസൂദനൻ നടത്തിയതെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിക്കുമ്പോൾ നേതാക്കൾ അതിരുവിടരുതെന്നും എം.വി. ഗോവിന്ദൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗത്തിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല.